അരിക്കൊമ്പന് മേൽ കേരളത്തിനും തമിഴ്‌നാടിനും ഒരേ അവകാശം: ആന ആരോഗ്യവാൻ: തമിഴ്‌നാട് മന്ത്രി

mathivendan

അരിക്കൊമ്പനെ പിടിച്ചുനിർത്തണമെന്ന വാശിയില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ് മന്ത്രി എം മതിവേന്ദൻ. അതിർത്തികൾ മനുഷ്യർക്ക് മാത്രമാണുള്ളത്. കേരളത്തിനും തമിഴ്‌നാടിനും അരിക്കൊമ്പന് മേൽ ഒരേ അവകാശമാണ്. ജനവാസമേഖലയിൽ സ്ഥിരമായി ശല്യമുണ്ടാക്കിയാൽ മാത്രമേ കൂട്ടിലടയ്ക്കൂവെന്ന് മന്ത്രി പറഞ്ഞു. 

ആന ഒരു സ്ഥലത്ത് മാത്രം നിൽക്കുന്നുവെന്ന പ്രചാരണം ശരിയല്ല. അരിക്കൊമ്പൻ കാട്ടിൽ മൈലുകൾ ദിവസവും സഞ്ചരിക്കുന്നുണ്ട്. ആനയുടെ മുറിവുകളെല്ലാം ഭേദമായി. അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണ്. അനാവശ്യമായി ഒരുതവണ പോലും ആനയ്ക്ക് മയക്കുവെടി വെച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
 

Share this story