സതിയമ്മയെ പുറത്താക്കിയതിൽ കേരളം തല കുനിക്കുന്നു; വഴിയാധാരമാക്കില്ലെന്ന് സതീശൻ
Aug 22, 2023, 14:59 IST

ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന് മൃഗസംരക്ഷണ വകുപ്പിലെ താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടെന്ന ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജോലി നഷ്ടമായ സതിയമ്മ വഴിയാധാരമായി മാറാൻ അനുവദിക്കില്ല. സതിയമ്മയെ വീട്ടിൽ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു സതീശൻ
ജീവിതത്തിൽ സഹായിച്ച ഒരാളെ കുറിച്ച് നല്ലത് പറഞ്ഞതിനാണ് സതിയമ്മക്ക് ജോലി നഷ്ടമായത്. മാധ്യമങ്ങൾ ചോദിച്ചപ്പോൾ ആ വലിയ മനുഷ്യനെ കുറിച്ച് നന്ദിപൂർവം അവർ സ്മരിച്ചു. ഒരാളെ പിരിച്ച്ുവിടാനുള്ള കാരണമാണോ ഇത്. സതിയമ്മയെ പുറത്താക്കിയതിൽ കേരളം അപമാനഭാരത്തിൽ തല കുനിക്കുകയാണ്. മനസാക്ഷിയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും സതീശൻ പറഞ്ഞു.