കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കും, സീറ്റ് സംബന്ധിച്ച് തർക്കമില്ല: പി ജെ ജോസഫ്
Nov 10, 2023, 12:12 IST

കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് നിലപാട് വ്യക്തമാക്കി പിജെ ജോസഫ്. സീറ്റ് സംബന്ധിച്ച് തർക്കങ്ങളില്ല. കോൺഗ്രസ് ഏറ്റെടുക്കുമെന്ന ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും പിജെ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
സതീശനും സുധാകരനും അടക്കമുള്ള നേതാക്കൾ കോട്ടയം സീറ്റിന്റെ കാര്യത്തിൽ നേരത്തെ ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് കേരളാ കോൺഗ്രസ് നേതൃത്വം പറയുന്നത്. പിജെ ജോസഫ്, ഫ്രാൻസിസ് ജോർജ്, പ്രിൻസ് ലൂക്കോസ്, തോമസ് ഉണ്ണിയാടൻ, സജി മഞ്ഞക്കടമ്പിൽ എന്നിവരിൽ ഒരാളാകും സ്ഥാനാർഥി.