50 മെഡിക്കൽ കോളജുകളിൽ ഒന്നുപോലും കേരളത്തിനില്ല; കടുത്ത അവഗണനയെന്ന് ആരോഗ്യമന്ത്രി

Veena Jorge

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 50 മെഡിക്കൽ കോളജുകൾ അനുവദിച്ചതിൽ കേരളത്തിന് ഒന്നുമില്ല. 125 നഴ്‌സിംഗ് കോളേജ് അനുവദിച്ചതിലും കേരളത്തിന് ഒന്നുമില്ല. വയനാട് ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആയി ഉയർത്തുന്നതിനുള്ള സാമ്പത്തിക സഹായം അഭ്യർഥിച്ചതും തള്ളിക്കളഞ്ഞു

ഇത് വളരെ നിർഭാഗ്യകരമാണ്. സംസ്ഥാനത്തിന്റെ ആവശ്യം ഇനിയും കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കുമെന്നും മന്ത്രി അറിയിച്ചു. കോക്ലിയർ ഇംപ്ലാന്റേഷന് വേണ്ടി സാങ്കേതിക കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
 

Share this story