ഇന്ത്യയിൽ ഏറ്റവും കുറവ് വിലക്കയറ്റമുള്ളത് കേരളത്തിൽ, ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്: ധനമന്ത്രി

balagopal

കേരളത്തിൽ വിലക്കയറ്റം രൂക്ഷമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ത്യയിൽ തന്നെ ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തിലാണെന്ന് കഴിഞ്ഞ ദിവസത്തെ ദേശീയതലത്തിലെ പഠനം പുറത്ത് വന്നിട്ടുണ്ട്. ഏഴര ശതമാനമാണ് ഇന്ത്യയിലെ വിലക്കയറ്റ തോത് എന്ന് മന്ത്രി പറഞ്ഞു

രാജ്യത്ത് പലയിടങ്ങളിലും തക്കാളിക്ക് 300 രൂപയോളം വിലയുണ്ടായിരുന്നപ്പോൾ കേരളത്തിൽ 86 രൂപയായിരുന്നു. ജനങ്ങൾക്ക് ഇക്കാര്യം മനസ്സിലാകുന്നുണ്ട്. ജനങ്ങൾക്ക് സാധനങ്ങൾ വില കുറച്ച് കിട്ടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
 

Share this story