കേരളം വ്യവസായ സൗഹൃദമല്ല; വിദ്യാസമ്പന്നരായ യുവാക്കൾ നാട് വിട്ടുപോകുന്നു: പ്രകാശ് ജാവേദ്കർ

prakash

കേരളം വ്യവസായ സൗഹൃദമല്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവേദ്കർ. വ്യവസായികൾ കേരളം വിട്ടുപോകുകയാണെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ജാവേദ്കർ പറഞ്ഞു. വിദ്യാസമ്പന്നരായ യുവാക്കൾ നാട് വിട്ടുപോകുകയാണ്. കാലത്തിന് അനുസരിച്ചുള്ള പരിഷ്‌കാരങ്ങൾ നടപ്പിലാകാത്തതാണ് ഇതിന് കാരണം. യുഡിഎഫും എൽഡിഎഫും ഇക്കാര്യത്തിൽ തുല്യ ഉത്തരവാദികളാണ്

രാജ്യത്തിൻരെ പല സംസ്ഥാനങ്ങളിലും ജോലി തേടിപ്പോകുന്ന മലയാളികളെ കാണാം. കേരളത്തിന്റെ ഈ സാഹചര്യം കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. സ്വകാര്യ സംരംഭങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരളം പരാജയപ്പെടുന്നു. കിറ്റക്‌സ് അടക്കമുള്ള കമ്പനികൾ കേരളം വിടുന്നതിന് ഇതാണ് കാരണം. മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഏക സിവിൽ കോഡ് നിലവിലുണ്ട്. എന്നാൽ ഇന്ത്യയിൽ മാത്രം ഇത് ആവശ്യമില്ലെന്ന അവസരവാദ നിലപാടാണ് മുസ്ലിം ലീഗിനെന്നും പ്രകാശ് ജാവേദ്കർ ആരോപിച്ചു.
 

Share this story