നിഖിലിന്റെ എം.കോം രജിസ്‌ട്രേഷനും ബി.കോം തുല്യതാ സർട്ടിഫിക്കറ്റും കേരള സർവകലാശാല റദ്ദാക്കി
Jun 21, 2023, 17:01 IST

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസിനെതിരെ നടപടിയെടുത്ത് കേരള സർവകലാശാല. നിഖിൽ തോമസിന്റെ എംകോം രജിസ്‌ട്രേഷൻ റദ്ദാക്കി. കലിംഗ സർവകലാശാലയുടെ പേരിലുള്ള ബികോം ബിരുദത്തിനുള്ള തുല്യത സർട്ടിഫിക്കറ്റും കേരള സർവകലാശാല റദ്ദാക്കി
ഒളിവിലുള്ള നിഖിലിനായി പോലീസ് തെരച്ചിൽ തുടരുകയാണ്. നിഖിലിന്റെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച ആർഷോയെ കാണാൻ തിരുവനന്തപുരത്തേക്ക് ഒപ്പം പോയ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെ അടക്കം പോലീസ് ചോദ്യം ചെയ്തിരുന്നു.