കേരളവർമ കോളജിലെ തെരഞ്ഞെടുപ്പ് പരാതി: പോൾ ചെയ്ത വോട്ടുകളിൽ സംശയമുണ്ടെന്ന് ഹൈക്കോടതി

high court

കേരളവർമ കോളജിലെ തെരഞ്ഞെടുപ്പ് പരാതി: പോൾ ചെയ്ത വോട്ടുകളിൽ സംശയമുണ്ടെന്ന് ഹൈക്കോടതി
കേരള വർമ കോളജിലെ തെരഞ്ഞെടുപ്പ് പരാതിയിൽ പോൾ ചെയ്ത വോട്ടുകളിൽ സംശയമുണ്ടെന്ന് ഹൈക്കോടതി. രണ്ട് ടാബുലേഷൻ നടന്നുവെന്നാണ് മനസ്സിലാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കൂടുതൽ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇപ്പോഴുള്ള രേഖകൾ വെച്ച് ഇടക്കാല ഉത്തരവിടാനാകില്ല. കെ എസ് യു സ്ഥാനാർഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയിൽ എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

അതേസമയം കോളജ് തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് കെ എസ് യു പ്രതിഷേധം ശക്തമാക്കുകയാണ്. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നിരാഹാര സമരം തുടരുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ കേരളവർമ കോളജിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
 

Share this story