ബിജെപി, സിപിഎം നേതാക്കളുടെ കൊലവിളി കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നു: സതീശൻ
Jul 29, 2023, 11:46 IST

മനപ്പൂർവമുള്ള കൊലവിളിയാണ് ബിജെപി നേതാക്കളും സിപിഎം നേതാക്കളും നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എത്ര വലിയ നേതാവായാലും ഇവർക്കെതിരെ കേസെടുക്കണം. ബിജെപി നേതാവോ സിപിഎം നേതാവോ ആയാൽ കേസില്ല. യുഡിഎഫ് നേതാക്കളാണെങ്കിൽ അപ്പോൾ തന്നെ കേസെടുക്കും. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുകയാണ് സിപിഎമ്മും ബിജെപിയും ചെയ്യുന്നതെന്നും സതീശൻ പറഞ്ഞു