കെ എം ബഷീറിന്റെ മരണം: ശ്രീറാമിന് തിരിച്ചടി, നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി

high court

മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം സെഷൻസ് കോടതിക്കെതിരായ സർക്കാരിന്റെ റിവിഷൻ ഹർജി ഹൈക്കോടതി അംഗീകരിച്ചു. നരഹത്യക്കുറ്റം നിലനിൽക്കില്ലെന്ന ശ്രീറാമിന്റെ വാദം ഹൈക്കോടതി തള്ളി

മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റം മാത്രം ചുമത്തിക്കൊണ്ട് വിചാരണയിലേക്ക് കടക്കാനായിരുന്നു സെഷൻസ് കോടതി തീരുമാനം. തുടർന്നാണ് നരഹത്യാക്കുറ്റം ഒഴിവാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചപ്പോൾ തന്നെ നരഹത്യാക്കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി വിചാരണ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു

ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചെന്നത് പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചില്ലെന്നായിരുന്നു സെഷൻസ് കോടതി നിരീക്ഷണം. എന്നാൽ ശ്രീറാം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
 

Share this story