കൊച്ചിയിൽ അസം സ്വദേശിയായ മൂന്നാം ക്ലാസുകാരിയെ അധ്യാപകൻ പീഡിപ്പിച്ചു; പ്രതി ഒളിവിൽ
Nov 9, 2023, 12:34 IST

കൊച്ചിയിൽ മൂന്നാം ക്ലാസുകാരിയെ അധ്യാപകൻ പീഡിപ്പിച്ചു. അസം സ്വദേശിയായ കുട്ടിയെയാണ് അധ്യാപകൻ ലൈംഗികമായി ദുരുപയോഗം ചെയ്തത്. സ്വകാര്യ ഭാഗങ്ങളിൽ വേദനയെടുത്ത കുട്ടി അമ്മയോട് വിവരം പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. അധ്യാപകനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.