തിരുവോണ ദിവസം സെക്രട്ടേറിയറ്റ് നടയിൽ ഉച്ച വരെ കൊടിക്കുന്നിൽ സുരേഷിന്റെ പട്ടിണിക്കഞ്ഞി സമരം

suresh kodi

തിരുവോണ ദിവസം സെക്രട്ടേറിയറ്റ് നടയിൽ കൊടിക്കുന്നിൽ സുരേഷ് എംപി പട്ടിണിക്കഞ്ഞി സമരം നടത്തും. കർഷക വഞ്ചനയിലും അവഹേളനത്തിലും പ്രതിഷേധിച്ചാണ് പട്ടിണിക്കഞ്ഞി സമരം. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സമരം

സംസ്ഥാനത്ത് 360 കോടി രൂപ നെൽ കർഷകർക്ക് ഇനിയും നെല്ലുവില നൽകാനുണ്ട്. ക്വിന്റലിന് 28.20 രൂപയുടെ സ്ഥാനത്ത് ആശ്വാസമായി 7.92 രൂപ മാത്രമാണ് നൽകിയത്. ഇത് കർഷക വഞ്ചനയാണ്. നെല്ല് സംഭരണം വീണ്ടും സഹകരണ സംഘങ്ങളെ ഏൽപ്പിക്കാനുള്ള നീക്കം നടക്കുന്നു. നെല്ല് സംഭരണത്തിലും അഴിമതി പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയാൽ ശക്തമായി എതിർക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
 

Share this story