കോന്നി അതുമ്പുംകുളത്ത് പുലിയിറങ്ങി; ആടിനെ കടിച്ചുകൊന്നു
Jul 14, 2023, 10:27 IST

പത്തനംതിട്ട കോന്നി അതുമ്പുംകുളത്ത് ജനവാസമേഖലയിൽ പുലി ഇറങ്ങി. വീടിന് സമീപത്ത് തൊഴുത്തിൽ നിന്ന ആടിനെ പുലി കടിച്ചുകൊന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആടിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു.വനംവകുപ്പിന്റെ നേതൃത്വത്തിൽ മേഖലയിൽ പുലിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ മലയോര മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരമായി കാണുന്നുണ്ട്.