കോന്നി ഉല്ലാസ യാത്ര: സംഘത്തിൽ തഹസിൽദാറും, സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിൽ

konni

കോന്നി താലൂക്ക് ഓഫീസിൽ നിന്ന് കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ ജീവനക്കാരുടെ സംഘത്തിൽ തഹസിൽദാർ എൽ കുഞ്ഞച്ചനും ഡെപ്യൂട്ടി തഹസിൽദാറുമാരും ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. അവധി അപേക്ഷ നൽകിയവരും നൽകാത്തവരും സംഘത്തിലുണ്ട്. ദേവികുളം മൂന്നാർ എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത്. ഓഫീസ് സ്റ്റാഫ് കൗൺസിലാണ് യാത്ര സംഘടിപ്പിച്ചത്

അതേസമയം ജീവനക്കാരുടെ യാത്രക്ക് സ്‌പോൺസർ ഉണ്ടോയെന്നത് കലക്ടർ അന്വേഷിക്കും. താലൂക്ക് ഓഫീസിലെ ഹാജർ രേഖകൾ എഡിഎം പരിശോധിച്ചു. മലയോര ഗ്രാമങ്ങളിൽ നിന്നടക്കം വിവിധ ആവശ്യങ്ങൾക്കായി നൂറുകണക്കിനാളുകൾ ഓഫീസിൽ എത്തിയപ്പോഴാണ് ജീവനക്കാർ കൂട്ടത്തോടെ ഉല്ലാസ യാത്ര പോയത് അറിയുന്നത്. 63 ജീവനക്കാരിൽ 42 പേരാണ് ഓഫീസിൽ എത്താതിരുന്നത്. ഇതിൽ അപേക്ഷ നൽകിയത് 20 പേർ മാത്രമാണ്.
 

Share this story