കൂടോത്ര വിവാദം: തനിക്കങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല

chennithala

കോൺഗ്രസിൽ അലയടിക്കുന്ന കൂടോത്ര വിവാദത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി രമേശ് ചെന്നിത്തല. അതിനെ പറ്റി തനിക്കറിയില്ല. അങ്ങനെയൊരു അനുഭവം തനിക്കുണ്ടായിട്ടില്ല. കെപിസിസി പ്രസിഡന്റുമായി സംസാരിക്കാൻ അവസരം കിട്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു

എന്താണ് സംഭവിച്ചതെന്ന് അറിയില്ല. രാജ് മോഹൻ ഉണ്ണിത്താന്റെ സാന്നിധ്യം അദ്ദേഹത്തോട് ചോദിക്കണം. പാർട്ടിയിൽ ഇങ്ങനെയുണ്ടോ എന്നതിനെ പറ്റി തനിക്കൊന്നും അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നേരത്തെ, കൂടോത്ര വിവാദത്തിൽ യൂത്ത് കോൺഗ്രസ് കോൺഗ്രസിനെ പരിഹസിച്ചിരുന്നു. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാർട്ടിയുണ്ടാവൂ എന്നായിരുന്നു യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ വിമർശനം

Share this story