കെ സുധാകരനുമായി ബന്ധപ്പെട്ട കൂടോത്ര വിവാദം; പരാതിക്കാരന്റെ മൊഴിയെടുക്കാൻ പോലീസ്

sudhakaran

കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി ബന്ധപ്പെട്ട കൂടോത്ര വിവാദത്തിൽ പരാതിക്കാരന്റെ മൊഴിയെടുക്കും. പരാതിക്കാരനോട് ഹാജരാകാൻ മ്യൂസിയം പോലീസ് നിർദേശം നൽകി. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. കേരലാ കോൺഗ്രസ് എം നേതാവ് എഎച്ച് ഹഫീസാണ് പരാതിക്കാരൻ

ഇന്നലെയാണ് ഹഫീസ് ഡിജിപിക്ക് പരാതി നൽകിയത്.മ്യൂസിയം പോലീസാണ് പരാതി കൈകാര്യം ചെയ്യുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും കേസ് എടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. 

ഏതൊക്കെ വകുപ്പുകൾ ചുമത്തണമെന്ന കാര്യത്തിലും ആലോചനകൾ പുരോഗമിക്കുകയാണ്. മരണഭയം സൃഷ്ടിക്കൽ, അതിക്രമിച്ച് കടക്കൽ എന്നിവ ചുമത്തിയേക്കുമെന്നാണ് വിവരം.
 

Share this story