കോട്ടയത്ത് ലോറിയില്‍ കെട്ടിയ കയര്‍ ദേഹത്ത് കുരുങ്ങി മധ്യവയസ്‌കന്‍ മരിച്ചു
Jul 16, 2023, 08:24 IST

കോട്ടയം സംകാന്ത്രിയില്‍ ലോറിയില്‍ കെട്ടിയ കയര്‍ ദേഹത്ത് കുരുങ്ങി മധ്യവയസ്‌കന്‍ മരിച്ചു. കട്ടപ്പന സ്വദേശി മുരളിയാണ്(50) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. കയറില്‍ കുരുങ്ങിയ മുരളിയുമായി ലോറി മീറ്ററുകള്‍ മുന്നോട്ടുപോയി. റോഡിലുരഞ്ഞ് മുരളിയുടെ ഒരു കാല്‍ അറ്റ് പോകുകയും ചെയ്തു. പ്രഭാത നടത്തത്തിനിടെയാണ് അപകടമെന്നാണ് സംശയം. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.