കോട്ടയം പാണ്ടൻചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാരന് ഗുരുതര പരുക്ക്

car
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോട്ടയം പാണ്ടൻചിറയിലാണ് സംഭവം. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻചിറ ഓട്ടക്കുന്ന് വീട്ടിൽ സാബുവിന്(57) ഗുരുതരമായി പരുക്കേറ്റു. യാത്ര കഴിഞ്ഞ് വീടിന് സമീപമെത്താറായപ്പോൾ കാറിന് വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. കാർ പൂർണമായും കത്തിനശിച്ചു. ഗുരുതരമായി പൊള്ളലേറ്റ സാബുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
 

Share this story