കോട്ടയം അമ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലാ-ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറ അമ്പലം ജംഗ്ഷനു സമീപം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.

കളത്തൂക്കടവ് സ്വദേശി എബിൻ ജോസഫാണ് മരിച്ചത്. ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് എബിൻ. റ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ബൈക്ക് എതിർദിശയിൽ എത്തിയ കാറിൽ ഇടിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ യുവാവിനെ വിദഗ്ധ ചികിൽസക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.

Share this story