മൂന്നു വർഷത്തിനു ശേഷം കേരളത്തിൽ കൊവിഡ് കേസുകൾ പൂജ്യത്തിൽ
Jul 8, 2023, 10:42 IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ പൂജ്യത്തിലെത്തിയതായി റിപ്പോർട്ടുകൾ. മൂന്നു വർഷത്തിനു ശേഷം ആദ്യമായിട്ടാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ പൂജ്യത്തിലെത്തുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം വെബ്സൈറ്റിൽ പങ്കുവച്ച വിവരമനുസരിച്ച് ജൂലൈ 5 ലെ കണക്കുകളിലാണ് കൊവിഡ് രോഗികൾ പൂജ്യത്തിലെത്തി നിൽക്കുന്നത്. കേരളത്തിൽ നിലവിൽ 1033 ആക്‌ടീവ് കേസുകളാണ് ഉള്ളത്.