കോഴിക്കോട് മാമ്പുഴയിൽ ബണ്ടിൽ നിൽക്കുന്നതിനിടെ കാൽ വഴുതി പുഴയിൽ വീണ് യുവാവ് മുങ്ങിമരിച്ചു

കോഴിക്കോട് കുന്നത്തുപാലം മാമ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. മാത്തറ സ്വദേശി രതീഷാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് രതീഷ് പുഴയിൽ വീണത്. 

പുഴക്ക് കുറുകെയുള്ള ബണ്ടിൽ നിൽക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീണതാണെന്നാണ് കരുതുന്നത്. മീഞ്ചന്തയിൽ നിന്ന് ഫയർ ഫോഴ്‌സ് സ്‌കൂബ ഡൈവിംഗ് സംഘമെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
 

Share this story