കോഴിക്കോട് കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

Arrest
കോഴിക്കോട് കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വാണിമേൽ കോടിയൂറ സ്വദേശി ഇസ്മായിലാണ് പിടിയിലായത്. സെപ്റ്റംബർ പതിനാറിനാണ് തെലങ്കാന സ്വദേശിയായ യുവതിക്ക് നേരെ പീഡന ശ്രമമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ മുഖംമൂടി ധരിച്ചെത്തിയ ഇസ്മായിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം നടന്ന് രണ്ട് മാസമാകുമ്പോഴാണ് പ്രതി പിടിയിലായത്.
 

Share this story