കോഴിക്കോട് ഡിസിസിയുടെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് മാറ്റമില്ല; കടപ്പുറത്ത് പുതിയ വേദി കണ്ടെത്തി
Nov 14, 2023, 17:28 IST

കോഴിക്കോട് ഡിസിസിയുടെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് ജില്ലാ ഭരണകൂടം വേദി നിഷേധിച്ചതോടെ പരിപാടി നടത്താൻ കടപ്പുറത്ത് തന്നെ പുതിയ സ്ഥലം കണ്ടെത്തി. ബീച്ച് ആശുപത്രിക്ക് എതിർവശത്തുള്ള സ്ഥലത്ത് വേദിയൊരുക്കുമെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ അറിയിച്ചു. ഇതിനായി ജില്ലാ കലക്ടർക്ക് അപേക്ഷ നൽകും. അനുമതി തന്നാലും ഇല്ലെങ്കിലും പുതിയ സ്ഥലത്ത് നിശ്ചയിച്ച ദിവസം തന്നെ പരിപാടി നടത്തുമെന്നും പ്രവീൺ കുമാർ പറഞ്ഞു
സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് ചൂണ്ടിക്കാട്ടിയാണ് ബീച്ചിൽ പരിപാടിക്ക് അനുമതി നിഷേധിച്ചത്. മുഖ്യമന്ത്രി അടക്കം മന്ത്രിമാർ വരാനിരിക്കുന്ന ചടങ്ങ് ബീച്ചിൽ നടക്കേണ്ടതാണെന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ചാണ് അനുമതി നിഷേധിച്ചിരുന്നത്.