കോഴിക്കോട് പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം; പ്രതി ജുനൈദ് പിടിയിൽ

Police

കോഴിക്കോട് തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുണ്ടുതോട് സ്വദേശി യു കെ ജുനൈദാണ് (25) പിടിയിലായത്. വടകരയ്ക്കടുത്ത് വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ നാദാപുരം ഡി വൈ എസ്പി വി വി ലതീഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.

ബുധനാഴ്ചയാണ് 19കാരിയെ കോളജ് ഹോസ്റ്റലിൽ നിന്ന് കാണാതായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജുനൈദിന്റെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ട നിലയിൽ വ്യാഴാഴ്ച പെൺകുട്ടിയെ കണ്ടെത്തിയത്. പൊലീസെത്തും മുൻപ് പ്രതി കടന്നു കളഞ്ഞിരുന്നു.

പ്രതിയുടെ വീട്ടിൽ നിന്നും അഞ്ച് ഗ്രാം എം.ഡി.എം.എയും പൊലീസ് കണ്ടെത്തി. തിരച്ചിലിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജുനൈദിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.

Share this story