കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്‌കൂൾ മതിലിലേക്ക് ഇടിച്ചുകയറി; ആർക്കും പരുക്കില്ല
Jun 5, 2023, 15:09 IST

കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്‌കൂൾ മതിലിലേക്ക് ഇടിച്ചുകയറി. എരഞ്ഞിക്കൽ ഗവ. എൽ പി സ്‌കൂളിന്റെ മതിലിലേക്കാണ് ബസ് ഇടിച്ചുകയറിയത്. അപകടത്തിൽ ആർക്കും പരുക്കില്ല. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. ബസിന്റെ ടർ പൊട്ടിയതോടെയാണ് നിയന്ത്രണം വിട്ടത്. മതിലിനോട് ചേർന്നുള്ള കുട്ടികളുടെ പാർക്കിലേക്കാണ് ബസ് ഇടിച്ചുകയറിയത്.