കോഴിക്കോട് ശാരീരിക പീഡനത്തിന് ഇരയായ റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി; ആഖിൽ റിമാൻഡിൽ

akhil

കോഴിക്കോട് കൂരാച്ചുണ്ടിൽ ശാരീരിക പീഡനത്തിന് ഇരയായ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി. ഇവരുടെ മാതാപിതാക്കൾ ഇന്നലെയാണ് ടിക്കറ്റ് എടുത്ത് നൽകിയത്. യുവതിയെ ഇന്നലെ ഡിസ്ചാർജ് ചെയ്തിരുന്നു. രാവിലെ എട്ട് മണിക്ക് ദുബൈയിലേക്കുള്ള വിമാനത്തിലാണ് യുവതി മടങ്ങിയത്

സംഭവത്തിൽ പ്രതിയായ ആഖിൽ റിമാൻഡിലാണ്. കഴിഞ്ഞ ഫെബ്രുവരി 19നാണ് ലഹരിക്കടിമയായ ആഖിൽ റഷ്യൻ യുവതിയുമായി കൂരാച്ചുണ്ടിലെ വീട്ടിലെത്തിയത്. വിവാഹിതരാകാനായി ഖത്തറിൽ നിന്നും നാട്ടിലെത്തിയതായിരുന്നു ഇവർ. പിന്നീട് ഇവർ തമ്മിൽ തർക്കമുണ്ടാകുകയും യുവതിയെ ആഖിൽ ക്രൂരമായി മർദിക്കുകയുമായിരുന്നു

മർദനം സഹിക്കാനാകാതെയാണ് യുവതി ടെറസിൽ നിന്നും താഴേക്ക് ചാടിയത്. പലതവണ യുവതിയെ ആഖിൽ മർദിച്ചിട്ടുണ്ടെന്ന് ഇയാളുടെ മാതാപിതാക്കളും സമ്മതിച്ചിട്ടുണ്ട്. റിമാൻഡിലായ ആഖിലിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
 

Share this story