കോഴിക്കോട് വവ്വാൽ സാന്നിധ്യമുള്ള തെങ്ങ്, പന എന്നിവയിലെ പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുതെന്ന് മന്ത്രി

Veena

കോഴിക്കോട് വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളിലെ തെങ്ങ്, പന എന്നിവയിൽ നിന്നുള്ള പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇറച്ചി ഉപയോഗിക്കുകയാണെങ്കിൽ നന്നായി വേവിച്ച് ഉപയോഗിക്കമെന്നും നിയമസഭയിൽ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുന്നതിനിടെ മന്ത്രി പറഞ്ഞു

ശരീര സ്രവങ്ങളിലൂടെ രോഗം പടരും. രോഗലക്ഷണം ഇല്ലാത്തവരിൽ നിന്നും നിപ മറ്റൊരാളിലേക്ക് പടരില്ല. കോഴിക്കോട് ജില്ലയിൽ എല്ലാവരും മാസ്‌ക് ധരിക്കണം.ആവശ്യമില്ലാത്ത സാഹചര്യത്തിൽ ആശുപത്രി സന്ദർശനം ഒഴിവാക്കണം. വവ്വാൽ അല്ലാതെ മറ്റൊരു സസ്തനിയിൽ നിന്നും രോഗം പടരുന്നതായി കണ്ടെത്തിയിട്ടില്ല. രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളിൽ വിടരുതെന്നും മന്ത്രി പറഞ്ഞു. 

കുറ്റ്യാടി മേഖലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ പൊതുപരിപാടിക്ക് എത്തുന്നവർ മാസ്‌ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു.
 

Share this story