കോഴിക്കോട് യുവാവിനെ സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

sidharth

കോഴിക്കോട് യുവാവിനെ സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറമേരി പഞ്ചായത്ത് രണ്ടാം വാർഡിലെ കക്കം വെള്ളിരയരോത്ത് സിദ്ധാർഥ് ബാബുവാണ്(31) മരിച്ചത്. രണ്ട് ദിവസം മുമ്പ് സിദ്ധാർഥിനെ കാണാതായിരുന്നു. ബന്ധുക്കലും നാട്ടുകാരും അന്വേഷണം നടത്തുന്നതിനിടെയാണ് 500 മീറ്റർ അകലെയുള്ള സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടത്

വീട്ടുകാർ വെള്ളമെടുക്കുന്നതിനിടെയാണ് കിണറ്റിൽ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
 

Share this story