കോഴിക്കോട് യുവാവിന്റെ മൃതദേഹം ഓവുചാലിൽ; സമീപത്ത് ബൈക്കും

body

കോഴിക്കോട് കണ്ണാടിക്കൽ പൊളിച്ചപീടികയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തി. കുരുവട്ടൂർ അണിയംവീട്ടിൽ വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഓടയിൽ ഇയാളുടെ ബൈക്കും കണ്ടെത്തി. തൊട്ടടുത്ത് ഹെൽമെറ്റും കിടപ്പുണ്ട്. 

കുറച്ച് ആഴമുള്ള ഓവുചാലിലാണ് മൃതദേഹം കിടന്നത്. വേഗതയിൽ വന്നപ്പോൾ ബൈക്കിന്റെ നിയന്ത്രണം വിട്ട് തെറിച്ചു പോയതാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. ബോക്‌സിംഗ് പരിശീലകനാണ് വിഷ്ണു. രാവിലെ കുട്ടികൾക്ക് ക്ലാസെടുക്കാനായി പോയതാണ്. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
 

Share this story