കോഴിക്കോട് പന്തീരങ്കാവിൽ ലഹരിവേട്ട; 400 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

Police
കോഴിക്കോട് പന്തീരങ്കാവിൽ വൻ ലഹരിവേട്ട. 400 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. കൊണ്ടോട്ടി സ്വദേശി നൗഫൽ, ഫറോക്ക് സ്വദേശി ജംഷീദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കോഴിക്കോട് വിതരണം ചെയ്യാനായി ബംഗളൂരുവിൽ നിന്ന് എത്തിച്ചതായിരുന്നു ലഹരിമരുന്ന്. ഇന്റർലോക്കുമായി വന്ന ലോറിയിലാണ് എംഡിഎംഎ കടത്തിയത്.
 

Share this story