കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി നാളെ; മുഖ്യമന്ത്രി പങ്കെടുക്കും

pinarayi

കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി നാളെ നടക്കും. നാല് മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചടങ്ങിലെ അധ്യക്ഷൻ. മറ്റ് രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ, സിനിമാ സാംസ്‌കാരിക മേഖലയിലെ പ്രശസ്തർ, മതമേലധ്യക്ഷൻമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വിപുലമായ പരിപാടിയാണ് കെപിസിസി ഒരുക്കുന്നത്


 

Share this story