പക വിടാതെ കെഎസ്ഇബി; മട്ടന്നൂർ ആർ ടി ഒ ഓഫീസിലെ ഫ്യൂസും ഊരി

kseb

വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് മട്ടന്നൂർ ആർടിഒ ഓഫീസിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി. മട്ടന്നൂർ എൻഫോഴ്‌സ്‌മെന്റ് ആർടി ഓഫീസിലാണ് കെഎസ്ഇബി ഫ്യൂസ് ഊരിയത്. എഐ ക്യാമറ പ്രവർത്തനം നിരീക്ഷിക്കുന്ന ഓഫീസാണിത്. വയനാട്ടിൽ തുടങ്ങിയ കെഎസ്ഇബി-മോട്ടോർ വാഹന വകുപ്പ് പ്രശ്‌നം കണ്ണൂരിലേക്കും എത്തുകയാണ്

വയനാട്ടിൽ തോട്ടിയുമായി പോയ കെഎസ്ഇബി ജീപ്പിന് എഐ ക്യാമറ പിഴയിട്ടതിന് പിന്നാലെയാണ് തിരിച്ചടിയുമായി കെഎസ്ഇബി രംഗത്തുവന്നത്. ഇതിനോടകം തന്നെ മോട്ടോർ വാഹനവകുപ്പിന്റെ ഓഫീസുകളിലെ ഫ്യൂസ് കെഎസ്ഇബി ഊരിക്കഴിഞ്ഞു. ഇതിൽ ഒടുവിലത്തതാണ് മട്ടന്നൂരിലേത്. 

ഏപ്രിൽ, മെയ് മാസത്തെ കുടിശ്ശികയായി 52,820 രൂപയാണ് മോട്ടോർ വാഹന വകുപ്പ് അടയ്ക്കാനുള്ളത്. ഇത് കുടിശ്ശികയായതോടെ കെഎസ്ഇബി ഫ്യൂസ് ഊരുകയായിരുന്നു. കണ്ണൂർ ജില്ലയിലെ എഐ ക്യാമറയുടെ പ്രവർത്തനങ്ങൾ ഏറെ കുറെ നിയന്ത്രിക്കുന്ന ഓഫീസാണ് മട്ടന്നൂരിലേത്.
 

Share this story