ഇല ലൈനിൽ തട്ടിയെന്ന് ആരോപിച്ച് 400 ഓളം കുലച്ച വാഴകൾ വെട്ടി നശിപ്പിച്ച് കെഎസ്ഇബിയുടെ ക്രൂരത
Aug 7, 2023, 08:34 IST

വാഴയില ലൈനിൽ തട്ടിയെന്ന പേരിൽ 406 കുലച്ച വാഴകൾ വെട്ടിനശിപ്പിച്ച് കെഎസ്ഇബി. കോതമംഗലം വാരപ്പെട്ടിയിൽ 220 കെവി ലൈനിന് താഴെയുള്ള ഭൂമിയിൽ കൃഷി ചെയ്തിരുന്ന വാഴകളാണ് കെഎസ്ഇബി വെട്ടിനിരത്തിയത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി സംഭവിച്ചത്
വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷിന് സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒമ്പത് മാസം പ്രായമായ വാഴകളാണ് വെട്ടിയത്. മൂപ്പെത്താറായ കുലകളാണ് ഉപയോഗശൂന്യമായത്. എന്നാൽ അപകടമൊഴിവാക്കാനാണ് വാഴ വെട്ടിയതെന്നും കർഷകനെ ദ്രോഹിക്കാൻ ചെയ്തതെന്നും കെഎസ്ഇബി അധികൃതർ പറയുന്നു. സംഭവത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടി റിപ്പോർട്ട് തേടിയിട്ടുണ്ട്.