തൃശ്ശൂർ ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

ksrtc
തൃശ്ശൂർ ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചുതൃശ്ശൂർ ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീപിടിച്ചു. ബസിൽ നിന്ന് തീയും പുകയും ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ബസിന് തൊട്ടു പുറകിലുണ്ടായിരുന്ന ഫയർ ഫോഴ്‌സ് സംഘം ബസ് തടഞ്ഞുനിർത്തി തീയണക്കുകയായിരുന്നു. ബസിന്റെ പുറകിലെ ടയറിന്റെ ഭാഗത്ത് നിന്നാണ് തീയും പുകയും ഉയർന്നത്. വീലിനുള്ളിലെ ഓയിലിന് തീപിടിച്ചതാണ് തീയും പുകയും ഉയരാൻ കാരണമായതെന്ന് ഫയർ ഫോഴ്‌സ് അറിയിച്ചു.
 

Share this story