തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതരായി ഇറക്കി
Jul 29, 2023, 10:21 IST

തിരുവനന്തപുരം ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ ഉടനെ പുറത്തിറക്കുകയായിരുന്നു. ഇതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇതിന് പിന്നാലെ ബസ് നിന്ന് കത്താൻ ആരംഭിച്ചു. ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്
ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് രാവിലെ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ഡ്രൈവറുടെ സമയോചിത ഇടപെടലാണ് അപകടമൊഴിവാക്കിയത്. യാത്രക്കാർക്ക് ആർക്കും പരുക്കില്ല. ബസ് പൂർണമായും കത്തിനശിച്ചു.