വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്
Updated: Jul 21, 2023, 11:14 IST

വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. പുൽപ്പള്ളിയിൽ നിന്നും രാവിലെ എട്ട് മണിയോടെ തൃശ്ശൂരിലേക്ക് പുറപ്പെട്ട ബസാണ് മറിഞ്ഞത്. ആറാം മൈലിനും മൂന്നാം മൈലിനും ഇടയിൽ വനമേഖലയിൽ വെച്ചാണ് അപകടമുണ്ടായത്. ബസ് റോഡിൽ നിന്നും വലതുവശത്തേക്ക് തെന്നി മറിയുകയായിരുന്നു. 16 യാത്രക്കാരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.