കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ

justin

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം. തിരുവനന്തപുരം-മലപ്പുറം ബസിലെ കണ്ടക്ടറാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തിയായിരുന്നു ഉപദ്രവം. യുവതിയുടെ പരാതിയിൽ കണ്ടക്ടറായ നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെ ആലുവയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു

രാവിലെ ആറരയ്ക്ക് തിരുവനന്തപുരം മംഗലപുരത്ത് വെച്ചാണ് സംഭവം. പറവൂരിൽ ചികിത്സയിലുള്ള മകളെ കാണാനായി ആലുവക്ക് കയറിയതായിരുന്നു യുവതി. യാത്രക്കാരി ഇരുന്ന സീറ്റ് റിസർവേഷൻ സീറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കണ്ടക്ടർ തന്റെ സീറ്റിലേക്ക് വിളിച്ചിരുത്തിയത്.
 

Share this story