കെഎസ്ആർടിസി പ്രതിസന്ധി: ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി
Jul 16, 2023, 11:26 IST

കെഎസ്ആർടിസി പ്രതിസന്ധി സംബന്ധിച്ച് ചീഫ് സെക്രട്ടറി വി വേണു മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് നൽകി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട്. സിഎംഡി ബിജു പ്രഭാകർ രാജി സന്നദ്ധത അറിയിച്ച കാര്യവും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അതേസമയം മുഴുവൻ ശമ്പളവും വിതരണം ചെയ്യാതെ സമരം അവസനിപ്പിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാർ
കെഎസ്ആർടിസിയിലെ പ്രതിസന്ധികൾക്ക് കാരണം താനല്ലെന്നാണ് സിഎംഡി ബിജു പ്രഭാകറിന്റെ വാദം. കെഎസ്ആർടിസി ഇപ്പോൾ നന്നായില്ലെങ്കിൽ ഒരിക്കലും നന്നാകില്ല, അത്രയധികം സമഗ്ര പദ്ധതികൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയിലെ പ്രതിസന്ധി ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരിക്കുമ്പോഴാണ് ശനിയാഴ്ച ഇക്കാര്യം പറഞ്ഞത്.