കെഎസ്ആർടിസിയിൽ ജൂൺ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു
Jul 15, 2023, 08:41 IST

കെഎസ്ആർടിസി ജീവനക്കാരുടെ ജൂൺ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. ഇന്നലെ രാത്രിയാണ് ശമ്പളം നൽകിയത്. 30 കോടി സർക്കാർ ഫണ്ടും 8.4 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റുമെടുത്താണ് തുക കണ്ടെത്തിയത്. രണ്ടാം ഗഡു നൽകേണ്ട തീയതി ഇന്നാണെങ്കിലും അതിനിയും വൈകുമെന്നാണ് വിവരം. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് സിഎംഡി ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് ഐഎൻടിയുസി തൊഴിലാളികൾ മാർച്ച് നടത്തിയിരുന്നു.