കെഎസ്ആർടിസി പെൻഷൻ വിതരണം: ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തിയുമായി ഹൈക്കോടതി
Nov 6, 2023, 14:40 IST

കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമർശനം. ഹാജരാകണമെന്ന് നിർദേശിച്ചിട്ടും ഇന്ന് ചീഫ് സെക്രട്ടറി ഹാജരായില്ല. കേരളീയത്തിന്റെ തിരക്കായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെട്ടുത്തുന്നത് എന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ചീഫ് സെക്രട്ടറി ഹാജരാകുന്നതിനായി ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി