കെഎസ്ആർടിസി ശമ്പള വിതരണം: എപ്പോഴും ഓർമിപ്പിക്കണോയെന്ന് സർക്കാരിനോട് ഹൈക്കോടതി
Aug 21, 2023, 15:58 IST

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വൈകുന്നതിൽ വിമർശനവുമായി ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും നൽകാൻ കോടതി നിർദേശിച്ചു. ശമ്പള വിതരണ കാര്യത്തിൽ സർക്കാർ നിലപാട് എന്താണെന്നും കോടതി ചോദിച്ചു. ആഗസ്റ്റിലെ ശമ്പളം കൊടുത്താലെ ജീവനക്കാർക്ക് ശരിക്കും ഓണം ആഘോഷിക്കാനാകൂ. കഴിഞ്ഞ വർഷവും ഓണത്തിന് ശമ്പളം നൽകണമെന്ന ഉത്തരവ് കോടതിയിൽ നിന്നുണ്ടായിരുന്നു. എന്നാൽ ഉത്തരവിനെതിരെ അപ്പീൽ പോകുകയാണ് സർക്കാർ ചെയ്തത്. ശമ്പളം നൽകണമെന്ന കാര്യം എപ്പോഴും കോടതിയെ കൊണ്ട് ഓർമിപ്പിക്കുന്നത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.