കെഎസ്ആർടിസിയിലെ യൂണിഫോം വീണ്ടും കാക്കിയിലേക്ക്; പരിഷ്‌കാരം ഉടൻ നടപ്പാക്കും

ksrtc

കെഎസ്ആർടിസിയിലെ യൂണിഫോം വീണ്ടും കാക്കിയാകുന്നു. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവായി. കണ്ടക്ടർ, ഡ്രൈവർ തസ്തികയിലുള്ളവർക്ക് കാക്കി പാന്റ്‌സും കാക്കി ഹാവ് സ്ലീവ് ഷർട്ടുമാണ് യൂണിഫോം. വനിതാ കണ്ടക്ടർക്ക് കാക്കി ചുരിദാറും ഓവർകോട്ടും. യൂണിഫോമിൽ നെയിം ബോർഡ് ഉണ്ടാകും. 

പരിഷ്‌കാരം ഉടൻ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി 60,000 മീറ്റർ തുണി കേരളാ ടെക്‌സ്റ്റൈൽ കോർപറേഷൻ കൈമാറി. മെക്കാനിക്കൽ ജീവനക്കാർ ഇനി നീല വസ്ത്രത്തിലേക്ക് മാറും. 2015ലാണ് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം നീലയാക്കി ഉത്തരവിറങ്ങിയത്.
 

Share this story