സ്‌റ്റേഷനിൽ നിന്നും കെ.എസ്.യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു; എംഎൽഎമാർക്കെതിരെ കേസ്
Jul 17, 2023, 11:16 IST

പോലീസ് കസ്റ്റഡിയിൽ നിന്ന് കെ എസ് യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ, അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവർക്കെതിരെ കേസ്. എംഎൽഎമാരുടെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് ലോക്കപ്പ് തുറന്നാണ് പ്രതികളെ ഇറക്കിക്കൊണ്ടുപോയത്
കാലടി ശ്രീ ശങ്കര കോളജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ടാണ് കെ എസ് യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാജീവ്, ഡിജോൺ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാൽ ഇവരെ എംഎൽഎമാരുടെ നേതൃത്വത്തിലെത്തിയ 15 അംഗ സംഘം ബലം പ്രയോഗിച്ച് ഇറക്കുകയായിരുന്നു.