മന്ത്രി ആർ ബിന്ദുവിന്റെ വസതിയിലേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം; രണ്ട് പേർക്ക് പരുക്ക്
Nov 6, 2023, 14:45 IST

കേരളവർമ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ വസതിയിലേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു
സംഘർഷത്തിൽ ഒരു വനിത പ്രവർത്തക അടക്കം രണ്ട് പേർക്ക് പരുക്കേറ്റു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കെ എസ് യു പ്രതിഷേധം. മന്ത്രി ആർ ബിന്ദു രാജി വെക്കണമെന്നും കെ എസ് യു ആവശ്യപ്പെടുന്നു. അതേസമയം കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.