ഏക സിവിൽ കോഡിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കേണ്ട സമയമാണിതെന്ന് കുഞ്ഞാലിക്കുട്ടി

kunhalikkutty

ഏകീകൃത സിവിൽ കോഡിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കേണ്ട സമയമാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇന്ത്യയിൽ നിരവധി ന്യൂനപക്ഷങ്ങളുണ്ട്. അവയെല്ലാം സംരക്ഷിച്ചു പോകേണ്ട സംസ്‌കാരമാണ്. അതിന് എതിരായി കൊണ്ടുവരുന്ന ഒറ്റ നിയമം ഇന്ത്യയിൽ പ്രായോഗികമല്ല. അതേസമയം ലീഗ് സംഘടിപ്പിക്കാൻ പോകുന്ന സെമിനാറിൽ സിപിഎമ്മിനെ ക്ഷണിക്കുമോ എന്നതിൽ പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചില്ല

സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന് ലീഗ് ഇന്ന് അറിയിച്ചിരുന്നു. യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ലീഗ്. കോൺഗ്രസിനെ മാറ്റി നിർത്തുന്ന സെമിനാറിൽ പങ്കെടുക്കാൻ കഴിയില്ല. തങ്ങളുടെ അധ്യക്ഷതയിൽ എല്ലാവരേയും കൂട്ടിയോജിപ്പിച്ച് സെമിനാർ സംഘടിപ്പിക്കും. ഏകീകൃത സിവിൽ കോഡ് വിഷയം ഒരു സെമിനാർ മാത്രമായി ചുരുക്കരുതെന്നും പാണക്കാട്ടെ നേതൃയോഗത്തിന് ശേഷം ലീഗ് നേതാക്കൾ പറഞ്ഞു.

Share this story