കുന്നംകുളത്ത് മദ്യ ലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ; ബസുകൾ കസ്റ്റഡിയിൽ
Jul 10, 2023, 14:45 IST

തൃശ്ശൂർ കുന്നംകുളത്ത് മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ. അണ്ടത്തോട് സ്വദേശി അൻവർ, ഇയാൽ സ്വദേശി രബിലേഷ് എന്നിവരാണ് പിടിയിലായത്. കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ബസുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർമാരുടെ ലൈൻസുകൾ റദ്ദ് ചെയ്യുന്നതിന് റിപ്പോർട്ട് നൽകുമെന്ന് പോലീസ് അറിയിച്ചു