ഡാമുകളിൽ വെള്ളം കുറവ്; വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി

Minister

കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്തെ ഡാമുകളിൽ 30 ശതമാനം വെള്ളം പോലുമില്ല. മഴ പെയ്തില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും മന്ത്രി പറഞ്ഞു. ഡാമിലെ ജല നിരപ്പ് കുറഞ്ഞതിനെത്തുടർന്ന് റെഗുലേറ്ററി കമ്മിഷനെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ചേരുന്ന വൈദ്യുതി ബോർഡ് യോഗം സ്ഥിതി വിലയിരുത്തും.

നിലവിൽ വൈദ്യുതി പുറത്തു നിന്ന് പണം കൊടുത്തു വാങ്ങേണ്ട അവസ്ഥയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ തവ‍ണ നല്ല മഴ ലഭിച്ചതിനാൽ ഡാമുകളിൽ ധാരാളം വെള്ളമുണ്ടായിരുന്നു. അതു കൊണ്ടു തന്നെ ആയിരം കോടി രൂപയ്ക്ക് വിൽക്കാനായി. എന്നാൽ ഇത്തവണ പ്രതികൂലമായ അവസ്ഥയാണുള്ളത്. 400 മെഗാവാട്ടിന്‍റെ കുറവാണിപ്പോഴുള്ളത്. അതിനായി ടെണ്ടർ വിളിച്ചിട്ടുണ്ട്. ദിവസം 10 കോടി രൂപയുടെ വൈദ്യുതി അധികമായി വാങ്ങേണ്ട സ്ഥിതിയാണിപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ചാർജ് വർധിപ്പിക്കുന്നത് റഗുലേറ്ററി കമ്മിഷനാണ്. വൈദ്യുതി വാങ്ങുന്നതിനനുസരിച്ചേ ചാർജ് വർധനയിൽ തീരുമാനമാകൂ എന്നും മന്ത്രി വ്യക്തമാക്കി.

Share this story