ഭൂമിയിടപാട് കേസ്: ഇഡിക്ക് മുന്നിൽ ഹാജരാകാതെ മാർ ആൻഡ്രൂസ് താഴത്ത്; സാവകാശം തേടി

andrews

സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ ഇ ഡിക്ക് മുന്നിൽ ഹാജരാകാതെ മാൻ ആൻഡ്രൂസ് താഴത്ത്. അസൗകര്യം ചൂണ്ടിക്കാണിച്ച് ആൻഡ്രൂസ് താഴത്ത് സാവകാശം തേടി. എറണാകുളം-അങ്കമാലി അതിരൂപത ഭൂമി വിൽപ്പനയിൽ കള്ളപ്പണം ഉൾപ്പെട്ടെന്ന പരാതികളിലാണ് ഇ ഡി നടപടി. നേരത്തെയും മൊഴി എടുക്കലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ആൻഡ്രൂസ് താഴത്ത് ഹാജരായിരുന്നില്ല

കേസിൽ പ്രാഥമികമായ മൊഴിയെടുപ്പ് പൂർത്തിയായിരുന്നു. ഇതിന് ശേഷമാണ് സഭയുടെ ഉന്നത തലങ്ങളിലേക്കും ചോദ്യം ചെയ്യൽ നീളുന്നത്. ഭൂമിയിടപാട് നടന്ന കാലത്തെ ചാർട്ടേഡ് അക്കൗണ്ടന്റ്, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന സഭയുടെ പ്രൊക്യൂറേറ്റർ ഫാദർ പോൾ മാടശേരി, ചാൻസിലർ ഫാദർ മാർട്ടിൻ കല്ലുങ്കൽ എന്നിവരെയും ചോദ്യം ചെയ്യാനാണ് ഇ ഡി തീരുമാനം.
 

Share this story