കനത്ത മഴയിൽ കണ്ണൂരിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടൽ; വ്യാപക നാശനഷ്ടം

urul

കനത്ത മഴയിൽ കണ്ണൂർ ജില്ലയിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. ആലക്കോട് കാപ്പിമല വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപം ഉരുൾ പൊട്ടി. ഏക്കറ് കണക്കിന് കൃഷി നശിച്ചു. ആൾത്താമസം കുറവായ പ്രദേശമായതിനാൽ വലിയ അപകടമാണ് ഒഴിവായത്. 

ചെറുപുഴ ഉദയംകാണാക്കുണ്ടിലും ഉരുൾപൊട്ടി. ഉരുൾപൊട്ടലിൽ റോഡ് ഒലിച്ചുപോയി. ചെറുപുഴ പഞ്ചായത്തിലെ ഇടവരമ്പ് വാർഡിൽ പെട്ട മേഖലയിലാണ് ഉരുൾപൊട്ടിയത്. കിളച്ചപറമ്പിൽ രാധയുടെ കൃഷിയിടത്തിലാണ് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായത്. നാല് വൈദ്യുതി തൂണുകൾ നിലം പൊത്തി. ഗതാഗതവും വൈദ്യുതി വിതരണവും ഇവിടെ തടസ്സപ്പെട്ടു.
 

Share this story