കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടൽ; ആലക്കോട് പുഴയിൽ ജലനിരപ്പ് കുത്തനെ ഉയരുന്നു
Jul 6, 2023, 12:52 IST

കണ്ണൂർ ആലക്കോട് കാപ്പിമലയിൽ ഉരുൾപൊട്ടി. വൈതൽകുണ്ട് വെള്ളച്ചാട്ടത്തിന് സമീപമാണ് ഉരുൾപൊട്ടിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ശക്തമായ വെള്ളമാണ് പ്രദേശത്തേക്ക് കുത്തിയൊലിച്ചത്. ആൾത്താമസില്ലാത്ത ഏരിയ ആയതിനാൽ വലിയ അപകടമുണ്ടായില്ല. എന്നാൽ നിരവധിയേക്കർ സ്ഥലത്തെ കൃഷിയിടങ്ങൾ നശിച്ചു. കുത്തിയൊഴുകിയ വെള്ളം ആലക്കോട് പുഴയിലേക്കാണ് എത്തുന്നത്. പുഴയിൽ ക്രമാതീതിമായി ജലനിരപ്പ് ഉയരുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്. ആലക്കോട് കരുവഞ്ചാൽ ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി കടകളിൽ വെള്ളം കയറി.